Skip to main content

അനധികൃത പണമിടപാട്: അമിത പലിശ ഈടാക്കിയ കുറ്റത്തിന് തടവും പിഴയും

 

    അനധികൃത പണമിടപാട് നടത്തി അമിത പലിശ ഈടാക്കിയ കുറ്റത്തിന് തടവും പിഴയും. നിയമപരമായി പണമിടപാട് നടത്താന്‍ അനുമതിയില്ലാതെ അമിത പലിശക്ക് പണം കടം കൊടുത്ത സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക് ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെന്നത്ത് ജോര്‍ജ് ആറ് മാസം തടവും 50000 രൂപ പിഴയും ഈടാക്കി. നൂറണിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സത്യ ഓട്ടോ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്നും പൊതുജനത്തിന് നിയമ വിരുദ്ധമായി പണം പലിശയ്ക്ക് നല്‍കിയതിനാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി ഇ.ലത ഹാജരായി. ടൗണ് സൗത്ത് സബ് ഇന്‍സ്പെക്ടര്‍  നടത്തിയ പരിശോധനയില്‍ പണം ഒപ്പിട്ട മുദ്രപേപ്പറുകള്‍ ആര്‍.സി. ബുക്ക് ചെക്ക് ലീഫ് എന്നിവ പിടിച്ചെടുത്തിരുന്നു. സ്ഥാപന ഉടമകളായ സി.ആര്‍.ബാലന്‍, സുബ്രഹ്മണ്യന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

date