Skip to main content

ചെമ്പ്ര കോളനി റോഡ് നിര്‍മ്മാണം ഉന്‍ പൂര്‍ത്തിയാക്കും - മന്ത്രി എ.കെ. ബാലന്‍

 

പോത്തുകല്ല് പഞ്ചായത്തിലെ ചെമ്പ്ര കോളനിയിലേക്ക് അനുവദിച്ച റോഡിന്റെ നിര്‍മ്മാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. നിയമസഭയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിനല്‍കുകയായിരുന്നു മന്ത്രി. പ്രവൃത്തി തുടങ്ങാന്‍ വൈകിയതിനനെ തുടര്‍ന്നു നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ്‌കോക്ക് ഇതിനായി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 118.33 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.

 

date