രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ പതിനാല് കോടിയുടെ ടൂറിസം പദ്ധതികള്‍ - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ വിനോദ സഞ്ചാര പദ്ധതികള്‍ക്ക് 14.84 കോടി രൂപ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ടി.വി. ഇബ്രാഹീം എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 12 പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. ഇതില്‍ പടിഞ്ഞാറെക്കര ബീച്ചിലെ വികസന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. മലപ്പുറം കോട്ടക്കുന്നിലെ ഗ്രീന്‍ കാര്‍പ്പറ്റ്, പൂന്താനം സാംസ്‌കാരിക നിലയം എന്നിവ ഉള്‍പ്പെടെ ഏഴ് പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നുണ്ട്.
മിനി ഊട്ടിയില്‍ ആവശ്യമായ സര്‍ക്കാര്‍ ഭൂമി ലഭിക്കാത്തതിനാല്‍ പദ്ധതി രൂപരേഖകളൊന്നും ഇതുവരെ തയ്യാറാക്കിയിച്ചില്ലെന്നും മന്ത്രി അറിയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്തു ഫണ്ട് വകയിരുത്തിയ 35 പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. 12 പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. രണ്ടു പദ്ധതികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
- Log in to post comments