Skip to main content

വിമുക്തി യോഗം  ചേര്‍ന്നു

 

മദ്യം-മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'വിമുക്തി' ലഹരി വര്‍ജന മിഷന്‍ ജില്ലാതല യോഗം ചേര്‍ന്നു. വിദ്യാര്‍ത്ഥികളെ ലഹരിയുടെ പിടിയില്‍ അകപ്പെടാതെ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. വിദ്യാലയങ്ങളില്‍ നിലവിലുള്ള ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ലഹരി ഉപയോഗം സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനും സ്‌കൂള്‍ പരിസരങ്ങളിലെ പുകയില ഉത്പന്നനങ്ങളുടെ വില്പനയും ലഹരി വിപണനത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കും. എഡിഎമ്മിന്റെ ചേംബറില്‍ നടത്തിയ യോഗത്തില്‍  എഡിഎം കെ.രാജന്‍, ഡെപ്യൂട്ടി എക്‌സ്സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ കലാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date