വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 10-ാം ക്ലാസ്സ്, പ്ലസ് 2, വി.എച്ച്.എസ്. ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡിന് മത്സ്യഫെഡ് അപേക്ഷ ക്ഷണിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ്/ എ. വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടൂവിന് ഫിസിക്‌സ്, സുവോളജി എന്നിവയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ സര്‍വ്വകലാശാല തലത്തില്‍ റാങ്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും രക്ഷകര്‍ത്താവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിനുളള സംഘം നല്‍കിയ സര്‍ട്ടിഫിക്കറ്റും ക്ഷേമനിധി പാസ്സ് ബുക്കിന്റെ കോപ്പിയും പ്രോജക്ട് ഓഫീസറുടെ ശുപാര്‍ശയോടൊപ്പം ജൂലൈ രണ്ടിനകം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നല്‍കണം. ഫോണ്‍ : 04829 216180
(കെ.ഐ.ഒ.പി.ആര്‍-1318/18)
- Log in to post comments