മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗം
സംസ്ഥാനത്തെ ബ്ലോക്ക് റബർ ഫാക്ടറി, മാർബിൾ ആന്റ് ഗ്രാനൈറ്റ് വ്യവസായം പട്രോൾ പമ്പ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി ജൂലൈ മൂന്ന്, നാല് തിയതികളിൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ബ്ലോക്ക് റബർ ഫാക്ടറീസ്, മാർബിൾ ആന്റ് ഗ്രാനൈറ്റ് വ്യവസായ മേഖലകളിലെ തെളിവെടുപ്പ് ജൂലൈ 3ന് യഥാക്രമം രാവിലെ 10.30 നും ഉച്ചക്ക് 12 നും നടത്തും. പെട്രോൾ പമ്പ് മേഖലയിലേത് ജൂലൈ നാലിന് രാവിലെ 10.30ന് നടക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ ബ്ലോക്ക് റബർ ഫാക്ടറികൾ, മാർബിൾ ആന്റ് ഗ്രാനൈറ്റ് ഇൻഡസ്ട്രികൾ, പെട്രോൾ പമ്പ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി-തൊഴിലുടമാ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
(പി.എൻ.എ. 1484/2018)
- Log in to post comments