Post Category
അക്ഷരാദരവ് 2018
പറവൂർ: പറവൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കാൻ അക്ഷരാദരവ്- 2018 സംഘടിപ്പിക്കുന്നു. പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ ജൂൺ 30ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന അക്ഷരാദരവ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ.വിനീത് ചടങ്ങിൽപ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകും. വി.കെ.വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ പുരസ്‌കാരങ്ങൾ നേടിയവരെ ആദരിക്കും.
(പി.എൻ.എ. 1486/2018)
date
- Log in to post comments