Post Category
അടുക്കള കുളങ്ങളില്‍ കരിമീന്‍ മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന അടുക്കള കുളങ്ങളില്‍ കരിമീന്‍ മത്സ്യകൃഷി ചെയ്യുവാന്‍ താല്‍പര്യമുളള അഞ്ചു സെന്റിനു മുകളില്‍ ജലാശയമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫിഷറീസ് വകുപ്പില്‍ നിന്നും 40 ശതമാനം സബ്‌സിഡി ലഭിക്കും. വസ്തുവിന്റെ നികുതി അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലൈ അഞ്ചിനകം കാഞ്ഞങ്ങാട് മീനാപ്പീസിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04672202537, 9747558835
date
- Log in to post comments