Skip to main content

എംപ്ലോയിബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാം 

 സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി നിയമനവും അതിനാവശ്യമായ സ്‌കില്‍ ട്രെയിനിംഗും നല്‍കുന്ന എംപ്ലോയിബിലിറ്റി സെന്റര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് കലക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന ജില്ല എംപ്ലോയിമെന്റ് എക്സേഞ്ചിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 18 വയസു മുതല്‍ 35 വരെയും കുറഞ്ഞ യോഗ്യത പ്ലസ്ടു അതിന് തുല്യത ഉള്ളവര്‍ക്കും എംപ്ലോയിബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും സഹിതം ഓഫിസില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍: 9207155700

date