Skip to main content

    സമഗ്ര പച്ചക്കറി കൃഷി വികസനം;    ജില്ലയ്ക്ക് 346 ലക്ഷം രൂപ അനുവദിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഘടകങ്ങളിലായി  ജില്ലയ്ക്ക് 346 ലക്ഷം രൂപ അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' എ പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്നുത െലഭ്യമാക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം 3,60,000 വിത്ത് പായ്ക്കറ്റുകള്‍ സ്‌കൂള്‍ കുട്ടികള്‍കും കര്‍ഷകര്‍ക്കുമായി  ജില്ലയില്‍ വിതരണം ചെയ്തുകഴിഞ്ഞു.  ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിത്ത് എത്തിക്കുന്നിതിനൊപ്പം രണ്ട് ലക്ഷം പച്ചക്കറി തൈകളും ജില്ലയില്‍ സൗജന്യമായി  വിതരണം ചെയ്യും.  
    പച്ചക്കറി നടാന്‍ അനുയോജ്യമായ സ്ഥലമില്ലാത്ത നഗര പ്രദദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ നട്ടു പിടിപ്പിച്ച 25 ഗ്രോബാഗുകള്‍ അടങ്ങിയ 1000 യൂണിറ്റുകള്‍ ജില്ലയിലെ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും.  2000 രൂപ വിലയുളള  ഗ്രോബാഗ് യൂണിറ്റ് ഒന്നിന് 75% സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.  യൂണിറ്റൊന്നിന് ഗുണഭോക്തൃവിഹിതമായി 500 രൂപ കര്‍ഷകര്‍ കൃഷി ഭവനിലടക്കണം.      വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി  പ്രോല്‍സാഹിപ്പിക്കുന്നനിന് അഞ്ച് ഹെക്ടര്‍ വീതമുളള ക്‌ളസ്റ്ററുകള്‍ കൃഷി ഭവന്‍ തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്.  15000 രൂപ ഹെക്ടറിന് എന്ന നിരക്കില്‍ ഇവര്‍ക്ക് ധനസഹായം നല്‍കും.  ജില്ലയില്‍ ഇത്തരം 60 ക്‌ളസ്റ്ററുകള്‍ക്കാണ് ഈ വര്‍ഷം ധനസഹായം നല്‍കുന്നത്.      തരിശ് സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് 30000 രൂപയാണ് ഹെക്ടറിന് ധനസഹായം.  ജില്ലയില്‍ 55 ഹെക്ടര്‍ തരിശ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് ഈ വര്‍ഷം ധനസഹായം നല്‍കും. 
    വേനല്‍ക്കാലത്തും മഴക്കാലത്തും വിളകളെ സംരക്ഷിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനായി രൂപകല്പന ചെയ്യതിട്ടുളള നൂതന രീതിയായ മഴമറ കൃഷിയിലൂടെ വര്‍ഷത്തിലുടനീളം പച്ചക്കറി കൃഷിചെയ്യുന്നതിനും  ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും കഴിയും.  100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള മഴമറയ്ക്ക് പരമാവധി 50000 രൂപ വരെയുളള ധനസഹായം നല്‍കും.  ജില്ലയില്‍ ഈ വര്‍ഷം ഇത്തരം 40 മഴമറ യൂണിറ്റുകള്‍ നിര്‍മ്മിക്കുതിന് 50000 രൂപ  വീതം ധനസഹായം നല്‍കും.      പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുതിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ കണിക ജലസേചനം നടത്തുനിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഫിമിലി ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം ഈ വര്‍ഷവും തുടരും.  ഇത്തരം ചെറുകടി ജലസേചന യൂണിറ്റുകള്‍ക്ക് 7500 രൂപ തോതില്‍ സബ്‌സിഡി അനുവദിക്കും.  ജില്ലയില്‍ ഇത്തരം 15 യൂണിറ്റുകള്‍ സ്ഥാപിക്കും.    ഗ്രോബാഗില്‍ ജലസേചനം നടത്തുന്നതിനായി മിനിഡ്രിപ്പ് അല്ലെങ്കില്‍ വിക്ക് ഇറിഗേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 2000 രൂപ സബ്‌സിഡി അനുവദിക്കും.  ഈ വര്‍ഷം ജില്ലയില്‍ 35 യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി നല്‍കും.  
    ബഹുവര്‍ഷ പരമ്പരാഗത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഗത്തി, മുരിങ്ങ, കറിവേപ്പ്, പപ്പായ തുടങ്ങിയവയുടെ  തൈകളടങ്ങിയ 100 രൂപ വില വരു 2000 കിറ്റുകള്‍ 50 ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യും.  കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുതിനായി ഹെക്ടറൊന്നിന് 25000 രൂപ സബ്‌സിഡി അനുവദിക്കും.  അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്.  ഒരു വീട്ടിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറികളും ചെറിയ സ്ഥലത്ത് നിന്ന്  ഉല്‍പാദിപ്പിക്കുതിനുകുന്ന മിനി പോളി ഹൗസുകള്‍ നിര്‍മ്മിക്കുന്നതിന് കൃഷി വകുപ്പ് ധനസഹായം നല്‍കും.  10 സ്‌ക്വയര്‍ മീറ്റര്‍ വിസൃതിയുളള പോളിഹൗസിന് യൂണിറ്റ് ഒന്നിന് 45000 രൂപയും 20 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള പോളി ഹൗസിന് യൂണിറ്റ് ഒന്നിന് 60000- രൂപയുമാണ് ധനസഹായം.  വര്‍ഷത്തിലുടനീളം  പച്ചക്കറി കൃഷി സാധ്യമാക്കാനും കാലാവസ്ഥ അനുകൂലമാക്കി ഉല്‍പാദനം വര്‍ധിപ്പിക്കാനും പോളി ഹൗസ് കൃഷി മുഖാന്തിരം സാധിക്കും.പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഊര്‍ജ്ജ രഹിത (കുള്‍ ചേമ്പര്‍) ശീതികരണ  യൂണിറ്റുകള്‍.  പുറത്തെ താപനിലയെക്കാള്‍ 10 മുതല്‍ 15  ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് താപനില നിലനിര്‍ത്തുരീതിയില്‍ ചുടു കട്ടകൊണ്ട് നിര്‍മ്മിച്ച ശീതികരണയൂണിറ്റില്‍ ഒരാഴ്ച വരെ പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാം.     ക്‌ളസ്റ്ററുകള്‍ മുഖേനയുളള ചെറുകിട മൂല്യ വര്‍ധിത യൂണിറ്റുകളുടെ പ്രോത്സാഹനം മറ്റൊരു  ആകര്‍ഷക ഘടകമാണ്.  കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പങ്ങള്‍ക്ക് ന്യായവില നല്‍കുന്നതോടൊപ്പം യുവ തല മുറയെ  കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും അധികമുളള ഉല്‍പാദനം മൂലമുളള വില തകര്‍ച്ച പിടിച്ചു നിര്‍ത്താനും പച്ചക്കറി വിപണനത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നതിനും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനും ഇത്തരം യൂണിറ്റുകള്‍ സഹായകരമാണ്.  ഒരലക്ഷം രൂപയാണ് ഇത്തരം യൂണിറ്റുകള്‍ക്ക് അനുവദിക്കുന്ന സബ്‌സിഡി തുക.  ജില്ലയില്‍ ഈ വര്‍ഷം ഇത്തരം രണ്ട് യൂണിറ്റുകള്‍ സ്ഥാപിക്കും.  
    അതാത് പഞ്ചായത്തുകളിലേക്കാവശ്യമായ പച്ചക്കറി തൈകള്‍ അവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിനായി ചെറുകിട പച്ചക്കറി നഴ്‌സറികള്‍ അനുവദിക്കുന്നതിന് മൂന്ന്  ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്.  50 സ്‌ക്വയര്‍ മീറ്റര്‍ യൂണിറ്റിന് 70000 രൂപ സബസിഡി അനുവദിക്കും.     സ്‌കൂളിലും മറ്റ് സ്ഥാപനങ്ങളിലും 10 സെന്റില്‍ കുറയാതെയുളള സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നതിന് 5000 രൂപ അനുവദിക്കും.  ജില്ലയില്‍ 100 സ്ഥാപനങ്ങള്‍ക്ക്  ഈ രീതിയില്‍ ധനസഹായം അനുവദിക്കും.     ഇതിന് പുറമെ  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും 25 സെന്റില്‍ കുറയാതെയുളള  സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും  കൃഷി ചെയ്യുന്നതിനുമായി  ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കും.  പ്രോജക്ട്  തയ്യാറാക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് അനുവദിക്കുന്നത്.  ജില്ലയ്ക്ക് ്ഏഴുലക്ഷം രൂപ ഈ ഘടകത്തില്‍ അനുദിച്ചിട്ടുണ്ട്.
    വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലസേചനം നടത്തുന്നതിന് പമ്പ് സെറ്റ് വാങ്ങുതിന് 50 ശതമാനം സബ്‌സിഡി പരമാവധി 10000 രൂപ അനുവദിക്കും.   ജില്ലയില്‍ 125 പമ്പ് സെറ്റ് വാങ്ങുന്നതിന് ഇത്തരത്തില്‍ സബ്‌സിഡി അനുവദിക്കും. രോഗ കീട നിയന്ത്രണത്തിന്  ജൈവ കീടനാശിനികളും കുമിള്‍ നാശിനികളും തളിക്കുന്നതിനായി 125  സ്‌പ്രെയറുകള്‍ 1500 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും.    നൂതന സാങ്കേതിക വിദ്യകള്‍ കൃഷിയിടത്തില്‍  പരീക്ഷണാടിസ്ഥാനത്തില്‍  നടപ്പിലാക്കുന്നതിന് പ്രോജക്ട് അടിസ്ഥാനത്തില്‍ മൂന്നു ലക്ഷം വരെ അനുദിക്കും.പച്ചക്കറി കൃഷിയില്‍ മികവ് കാട്ടുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കര്‍ഷകര്‍, കൃഷി ഉദ്യോഗസ്ഥര്‍, ക്‌ളസ്റ്ററുകള്‍, എന്നിവര്‍ക്ക് ജില്ലാ തലത്തില്‍ അവാര്‍ഡ് നല്‍കുന്നതിന് മൂന്നു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.    മികച്ച ക്‌ളസ്റ്ററുകള്‍   ശക്തിപ്പെടുത്തുന്നതിനായി 6.3 ലക്ഷം രൂപ വീതം നല്‍കി മൂന്നു ക്‌ളസ്റ്ററുകളെ മികച്ച ക്‌ളസ്റ്ററുകളായി ഉയര്‍ത്തും.  മറ്റ് 40 ക്‌ളസ്റ്ററുകള്‍ക്ക് ഓരോ ലക്ഷം  രൂപ വീതം റിവോള്‍വിംഗ് ഫണ്ടായി അനുവദിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കണിക ജലസേചനം ഏര്‍പ്പെടുത്തുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.       ചുരുക്കത്തില്‍ പച്ചക്കറി കൃഷി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സമഗ്ര വികസന പദ്ധതിക്കാണ് കൃഷി വകുപ്പ് ഈ വര്‍ഷം ജില്ലയില്‍ തുടക്കം കുറിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.     

date