Skip to main content

ഡിമെന്‍ഷ്യ രോഗികള്‍ക്ക് പുനരധിവാസം: താല്പര്യപത്രം ക്ഷണിച്ചു

    മറവി രോഗം (ഡിമെന്‍ഷ്യ) ബാധിച്ചവര്‍ക്ക് ആവശ്യമായ പരിരക്ഷയും ശ്രുശ്രൂഷയും നല്‍കി പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്ഥാപനങ്ങള്‍ നടത്താന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും സാമൂഹ്യനീതി വകുപ്പ് താല്പര്യപത്രം ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ക്ക് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റായ www.sjdkerala.gov.in ല്‍ നിന്നോ സാമൂഹ്യനീതി വകുപ്പിന്റെ കാര്യാലയത്തില്‍ നിന്നോ ലഭിക്കും.  പ്രൊപ്പോസലുകള്‍ തയാറാക്കി ജില്ലാ ഓഫീസ് മുഖേന സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ ലഭ്യമാക്കണം.
പി.എന്‍.എക്‌സ്.2695/18

date