Skip to main content

പരിശീലനത്തിനും തൊഴിലിനും അവസരം

    കേന്ദ്ര നഗര ദാരിദ്ര്യലഘൂകരണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി ജെ.എസ്.എസ് നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭാ പരിധികളില്‍ താമസിക്കുന്ന 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായയുവതി-യുവാക്കള്‍ക്ക്  അപേക്ഷിക്കാം. ബേസിക് ഓട്ടോമോട്ടീവ് സര്‍വ്വീസിംഗ്-ഫോര്‍വീലര്‍ (ആറ് മാസം) എന്ന കോഴ്‌സിലേക്കാണ് പ്രവേശനം. നിലമ്പൂരാണ് പരിശീലനകേന്ദ്രം.  പരിശീലന കാലയളവില്‍ കോഴ്‌സ് ഫീസ്, താമസം, യാത്രാബത്ത, പഠനോപകരണങ്ങള്‍ സൗജന്യമായിരിക്കും. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ ആയിരിക്കണം.  താല്പര്യമുള്ള നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ നവംബര്‍ 20നകം ജെഎസ്എസ് ഓഫീസുമായി ബന്ധപ്പെടണം.     04931 221979, 8304935854

date