Skip to main content

അക്ഷയ ദിനാചരണവും സെമിനാറും ഇന്ന്

 

 

        അക്ഷയ ദിനാചരണവും സെമിനാറും കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്ന് (നവംബര്‍ 18) സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും.  എം.എല്‍.എ. മാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളുബ്ലാക്ക് പഞ്ചായത്ത്  പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ , സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍, സബ്കളക്ടര്‍, എ. എസ് .പി, ജില്ലാ തല ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍, എന്‍ ജി ഒകള്‍,  ജില്ലയിലെ മുഴുവന്‍ അക്ഷയ സംരംഭകരും സ്റ്റാഫും കുടുംബാംഗങ്ങളും ജില്ലാ പ്രൊജക്ട് ഓഫീസ് ജീവനക്കാരും, കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

      ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍, അക്ഷയ പദ്ധതിയില്‍ 10 വര്‍ഷം പൂര്‍ത്തീകരിച്ച സംരംഭകര്‍, ജില്ലാ പ്രൊജക്ട് ജീവനക്കാര്‍  എന്നിവരെ ആദരിക്കും.   ഐടിയും വയനാടും, കേന്ദ്രസംസ്ഥാന പദ്ധതികളുടെ ഓണ്‍ലൈന്‍ ഇന്റഗ്രേഷന്‍, ആധാര്‍ സെന്‍സിറ്റൈസേഷന്‍ എന്നീ വിഷയങ്ങളില്‍ സെമിനാറും  നടക്കും.

 

date