Skip to main content
saranam-1

തീര്‍ഥാടകര്‍ക്ക് ആനന്ദമായി ശാസ്താംപാട്ട് 

ശബരിമല: ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തന്മാര്‍ അവതരിപ്പിച്ച ശാസ്താംപാട്ട് തീര്‍ഥാടകര്‍ക്ക് ആനന്ദമായി. ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനം വലിയ നടപ്പന്തലിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂര്‍ അയ്യപ്പകലാസമിതിയിലെ അംഗവും തിരുവനന്തപുരം റേഡിയോ നിലയം ജീവനക്കാരനുമായ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്താംപാട്ട് അവതരിപ്പിച്ചത്.

24 വര്‍ഷമായി അയ്യപ്പദര്‍ശനം നടത്തുന്ന ഉദയകുമാര്‍ ആദ്യമായാണ് സന്നിധാനത്ത് ശാസ്താംപാട്ട് അവതരിപ്പിച്ചത്.  സഹദേവന്‍ ഓടനാവട്ടം, ശശി പന്തളം, ശ്രീകണ്ഠന്‍ നെടുമങ്ങാട്, അമല്‍ ഓടനാവട്ടം, ഹരികൃഷ്ണന്‍ അയത്തില്‍ എന്നിവര്‍ കലാസംഘത്തിലുണ്ടായിരുന്നു.

തീര്‍ഥാടകര്‍ക്ക് ആനന്ദമായി ശാസ്താംപാട്ട് 

date