Post Category
യുവജന നൈപുണ്യ ദിനാചരണം നടത്തി
ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ തൊഴില്‍ നൈപുണ്യ പദ്ധതിയായ അസാപ്പിന്റെ ജില്ലയിലെ എല്ലാ തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന മത്സരപരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഗവ.കോളേജില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി അധ്യക്ഷത വഹിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
date
- Log in to post comments