Skip to main content

ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രം നല്‍കി

 

     കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു. സന്നദ്ധസംഘടനയായ അഡോറ  നല്‍കിയതും പ്രാദേശികമായി ശേഖരിച്ചതുമായ വസ്ത്രങ്ങളാണ് ക്യാമ്പിലുള്ള 30 പേര്‍ക്ക് വിതരണം ചെയ്തത്. പഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷീല രാമദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷ റഷീന സുബൈര്‍ പഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത് മുഹമ്മദ്, ശകുന്തള സജീവന്‍, റൈഹാനത്ത് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date