Skip to main content

പട്ടികജാതി പ്രൊമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  ജില്ലയിലെ വിവിധ ഗ്രാപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഒഴിവുളള പട്ടികജാതി പ്രൊമോട്ടര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് നിശ്ചിതയോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി -1, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി - 2, നീലേശ്വരം മുനിസിപ്പാലിറ്റി - 1, മധൂര്‍, അജാനൂര്‍, പടന്ന, ചെറുവത്തൂര്‍,ഈസ്റ്റ് എളേരി, കളളാര്‍, കോടോംബേളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് ഒഴിവുള്ളത്. 
     അപേക്ഷകര്‍ 18-നും 40-നും മദ്ധ്യേ പ്രായമുളളവരും, പ്രീഡിഗ്രി/പ്ലസ്ടു പാസായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ ജില്ലയിലേയും പ്രൊമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായപരിധി  50 വയസുമായിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസയോഗ്യത,വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടി.സിയുടെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം. താല്പര്യമുളളവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷ  ജാതി, വയസ്,  വിദ്യാഭ്യാസയോഗ്യത,  സ്ഥിരമായി  താമസിക്കുന്ന  പഞ്ചായത്ത് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഈ മാസം 23ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പ്രൊമോട്ടര്‍മാരായി തെരഞ്ഞെടുക്കപ്പെടുവര്‍ക്ക് പ്രതിമാസം 7000 രൂപ ഓണറേറിയമായി അനുവദിക്കും. നിയമനം  പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും. ഭാവിയില്‍ ജോലിസ്ഥിരതയ്ക്ക് യാതൊരു അവകാശവാദവും, അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.  അപേക്ഷകരെ അവര്‍ സ്ഥിരതാമസമാക്കിയിട്ടുളള പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കു.     ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലായെങ്കില്‍ സമീപ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രൊമോട്ടര്‍മാരായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുകയോ, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുതല്ല.
    അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍   ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 256162         

date