Skip to main content

വിജിലന്‍സ് വാരോഘോഷം സമാപിച്ചു

    അഴിമതി രഹിത ഇന്ത്യ എന്ന പ്രമേയവുമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വിജിലന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി ആന്റി കറപ്ഷന്‍ ആന്‍ഡ് ഹൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ സമാപനം എടപ്പാള്‍ മലബാര്‍ ഡെന്റല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി എ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  മലബാര്‍ ഡെന്റെല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.ബി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.  വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ഗംഗാധരന്‍, ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ പ്രസിഡന്റ് മഠത്തില്‍ രവി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ പി. കുഞ്ഞ്, വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സി. കുഞ്ഞിമോയിന്‍കുട്ടി, ഡോ. ഷബീല്‍ മുഹമ്മദ് മുസ്തഫ, പി. ബദറുല്‍ ജമാല്‍, ഡോ. മുഹമ്മദ് തൊയ്യിബ് എന്നിവര്‍ സംസാരിച്ചു.  

 

date