Skip to main content

ആബി പദ്ധതി: ആധാര്‍, ബാങ്ക് വിവരങ്ങള്‍ നവംബര്‍ 30വരെ ബന്ധിപ്പിക്കാം  

 

ആം ആദ്മി ബീമാ യോജന (ആബി) പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഗുണഭോക്താക്കള്‍ക്കുളള (18 മുതല്‍ 50 വയസ്സു വരെ) മരണാനന്തര ധനസഹായം 30000 രൂപയില്‍ നിന്ന് 200000 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ അതേപടി തുടരും. ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ അവരുടെ ആധാര്‍, ബാങ്ക് വിവരങ്ങള്‍ പോളിസിയുമായി ബന്ധിപ്പിക്കണം. പോളിസി സര്‍ട്ടിഫിക്കറ്റും ബാങ്ക്, ആധാര്‍ വിവരങ്ങളുമായി അടുത്തുളള അക്ഷയ, കുടുംബശ്രീ ഉന്നതി, മറ്റ് സേവന കേന്ദ്രങ്ങളില്‍ ബന്ധപ്പെടണം. അഞ്ചു രൂപയാണ് ഫീസ്. ചിയാകിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഓപ്പണ്‍ ലിങ്ക് മുഖേന ഗുണഭോക്താക്കള്‍ക്ക് നേരിട്ടും വിവരങ്ങള്‍ ബന്ധിപ്പിക്കാം. വിലാസം ംംം.രവശമസ.ീൃഴ. 

                                                       (കെ.ഐ.ഒ.പി.ആര്‍-2034/17)

date