Skip to main content

അനധികൃത കുറ്റിവലകള്‍ നീക്കം ചെയ്യണം

കാട്ടാമ്പള്ളി ഇറിഗേഷന്‍ പദ്ധതിയുടെ ഷട്ടറിന് അടുത്തായി പുഴയില്‍ അനധികൃതമായി കുറ്റിവലകള്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ ജൂലൈ 24-നകം കുറ്റിവലകള്‍ നീക്കം ചെയ്യണമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഇനിയൊരറിയിപ്പില്ലാതെ ഫിഷറീസ് വകുപ്പ് വലകള്‍ നീക്കം ചെയ്യുകയും ഇതിന്റെ ചെലവും അനധികൃതമായി ചൂഷണം ചെയ്ത മത്സ്യസമ്പത്തിന്റെ വിലയും കണക്കാക്കി കുറ്റിവല സ്ഥാപിച്ചവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date