Skip to main content

മുതലമൂര്‍ഖന്‍ കടവ് പാലം ഉടന്‍ ഫണ്ട്‌ അനുവദിക്കണം-ഉണ്ണി എം.എല്‍.എ

 

അപകടാവസ്ഥയിലായ മുതലമൂര്‍ഖന്‍ കടവ് പാലം അറ്റകുറ്റപണി നടത്താന്‍ ഉടന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഉണ്ണി എം.എല്‍.എ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. കരിമ്പുഴ പഞ്ചായത്തില്‍ കുന്തിപ്പുഴയ്ക്ക് കുറുകെ കരിമ്പുഴ-വെള്ളിനേഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് ഇത്. അഞ്ചുവര്‍ഷം മുമ്പാണ് ഈ പാലം പണി കഴിപ്പിച്ചത്. 
    തുരുമ്പിച്ച ഭാഗങ്ങള്‍ മാറ്റി പെയിന്‍റ് അടിച്ച് കൈവരികള്‍ സജ്ജമാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് എം.എല്‍.എ കത്തില്‍ വ്യക്തമാക്കിയത്. മഴ കനത്തതോടെയാണ് പാലം അപകടാവസ്ഥയിലായത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിന് പേര്‍ ദിവസവും ഉപയോഗിക്കുന്ന പാലത്തിന്‍റെ അപകടാവസ്ഥ പരിഗണിച്ച് ഉടന്‍ നടപടിയെടുക്കണമെന്നാണ് എം.എല്‍.എയുടെ ആവശ്യം.

date