Skip to main content
കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന അക്ഷയോത്സവം 2017  സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ ഉദ്ഘാടനം ചെയ്യുന്നു  

അക്ഷയോത്സവം 2017 സംഘടിപ്പിച്ചു

 

                അക്ഷയദിനാചരണത്തിന്റെ ഭാഗമായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ  നേതൃത്വത്തില്‍  അക്ഷയോത്സവം 2017 സംഘടിപ്പിച്ചു. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളേയും ജി.എസ്.ടി ഹെല്‍പ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ അക്ഷയ സംരംഭകരെയും ജീവനക്കാരെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍  ആദരിച്ചു. അക്ഷയപ്രവര്‍ത്തകര്‍ സമാഹരിച്ച തുക പെയിന്‍ ആന്റ് പാലിയേറ്റീവിന് കൈമാറി. ഓണ്‍ലൈന്‍ നികുതിയടവില്‍ സംസ്ഥാനതലത്തില്‍ ജില്ല  ഒന്നാം സ്ഥാനം നേടിയതിന്റെ ഭാഗമായി താലൂക്ക് ഓഫീസര്‍മാര്‍ക്ക് ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കി..അക്ഷയോത്സവത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഡിജിറ്റല്‍ പെയിന്റിംഗ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. ആധാര്‍ സംബന്ധിച്ച സെമിനാറില്‍ യു.ഐ.ഡി.എ.ഐ പ്രതിനിധി പി.നൗഷാദ് ക്ലാസ്സെടുത്തു. ജൈവകര്‍ഷന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി,സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫിസര്‍ സുഭദ്ര നായര്‍, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള,അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ജെറിന്‍.സി.ബോബന്‍, സി.വി ഷിബു,അക്ഷയോത്സവം പ്രോഗ്രാം കണ്‍വീനര്‍ സോണി ആസാദ്,അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്  തുടങ്ങിയവര്‍ സംസാരിച്ചു.

 

date