Skip to main content

വൈക്കം താലൂക്ക് റവന്യു അദാലത്തില്‍ 35 പരാതികള്‍  പരിഹരിച്ചു

 

വൈക്കം താലൂക്കില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന റവന്യു അദാലത്തില്‍ നേരത്തെ ലഭിച്ച 45 പരാതികളില്‍ 35 എണ്ണത്തിന് തീര്‍പ്പു കല്പിച്ചു. കൂടുതല്‍ സമയം ആവശ്യമുളള 10 പരാതികള്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ട് തേടിയതിനു ശേഷം പരിഹാരം കാണുന്നതിന് മാറ്റി. പുതുതായി ലഭിച്ച 30 പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. വഴിത്തര്‍ക്കങ്ങള്‍, ബാങ്ക് ലോണ്‍ തിരിച്ചടവ് മുടങ്ങിയതിലെ നടപടി ഒഴിവാക്കല്‍, കുടിവെളള കണക്ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയവയായിരുന്നു പൊതുവെ പരിഗണിച്ച പരാതികള്‍. ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ച് നടന്ന അദാലത്തില്‍ പാലാ ആര്‍ ഡി ഒ അനില്‍ ഉമ്മന്‍, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, വൈക്കം തഹസില്‍ദാര്‍ കെ. എസ്. സുജാത, എല്‍ ആര്‍ തഹസില്‍ദാര്‍  ആര്‍. രാമചന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചികിത്സാ ധനസഹായം, റേഷന്‍ കാര്‍ഡ്, റീ സര്‍വ്വെ, പോക്കു വരവ്      തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നത് ഒഴിവാക്കിയിരുന്നു.  

ക്വാമി ഏകതാ വാരം യോഗം നാളെ 

ക്വാമി ഏകതാ വാരത്തോടനുബന്ധിച്ച് ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ (നവംബര്‍ 20) രാവിലെ 10.30ന് ഡെപ്യൂട്ടി കളക്ടറുടെ (ജനറല്‍) ചേമ്പറില്‍ യോഗം ചേരും. 

date