Skip to main content
ട്ടയ നടപടികൾ വേഗത്തിലാക്കാനും  ഫയൽ സംവിധാനം  സുതാര്യമാക്കാനുമുള്ള  ഇ-ഓഫീസ് പദ്ധതി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ട്രേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു.

പട്ടയ നടപടി വേഗത്തിലാക്കാൻ ഇ -ഓഫീസ് പദ്ധതി നിലവിൽ വന്നു

 

 

പട്ടയ നടപടികൾ വേഗത്തിലാക്കാനും റവന്യൂ ആഫീസുകളിലെ ഫയൽ സംവിധാനം  സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും ജില്ലയിൽ നടപ്പിലാക്കുന്ന ഇ-ഓഫീസ് പദ്ധതി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ട്രേറ്റിൽ ഉദ്ഘാടനം ചെയ്തു. ഭരണ സൗകര്യത്തിനായി നടപ്പാക്കുന്ന ഏതു പദ്ധതിയും ജനങ്ങൾക്ക് ഉപകാരപ്രദമാകണം എന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ നിയമങ്ങൾ യാന്ത്രികമായി വ്യാഖാനിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മാനുഷിക മുഖത്തോടെ കാര്യങ്ങൾ നോക്കിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.  കേരള സ്റ്റേറ്റ് ഐ.ടി മിഷൻ , എൻ.ഐ.സി എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ഇ-ഓഫീസ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.  ജില്ലയിലെ ജനങ്ങൾക്ക് അവരുടെ പരാതികളും അപേക്ഷകളും കലക്‌ട്രേറ്റിൽ വരാതെ തന്നെ idkcoll.rev@kerala.gov.in എന്ന ഇ മെയിൽ അഡ്രസ് ഉപയോഗിച്ച് ഇ -മെയിൽ ആയി അയക്കാവുന്നതാണ്. കൂടാതെ ഭാവിയിൽ നേരിട്ട് സമർപ്പിക്കുന്ന പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകുന്നതിനും അതിലെ നമ്പർ ഉപയോഗിച്ച് പരാതിയുടെയും  അപേക്ഷയുടെയും തൽസ്ഥിതി അറിയുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. 

 

date