Skip to main content

ത്രിദിന സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു   

വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ  താൽപര്യപ്പെടുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്)  സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കീഡ് ക്യാമ്പസിൽ
2023  ജനുവരി 5  മുതൽ 7 വരെ മൂന്ന് ദിവസങ്ങളിലായാണ് വർക്ക് ഷോപ്പ് ക്രമീകരിച്ചിരിക്കുന്നത്. 

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ, കസ്റ്റംസ്, തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ സെഷനുകൾ കൈകാര്യം ചെയ്യും. 

ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ  ഡോക്യുമെന്റേഷൻ നടപടിക്രമങ്ങൾ, വിദേശ വ്യാപാരത്തിൽ കസ്റ്റംസിന്റെ പങ്ക്,  ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്, എക്സ്പോർട്ട് ഫിനാൻസ് ആന്റ് എ.എം.പി, റിസ്ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്സും, എക്സ്പോർട്ട്  പ്രൊമോഷൻ  കൗൺസിൽ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ  തുടങ്ങിയ ക്ലാസ്സുകളും വർക്ക്ഷോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 2,950/- രൂപ ആണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താൽപര്യമുള്ളവർ ഓൺലൈനായി  ഡിസംബർ  26 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  തെരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കായിരിക്കും അവസരം ലഭിക്കുക. 

വെബ് സൈറ്റ് : www.kied.info
ഫോൺ : 9605542061,
 0484 2532890 / 2550322

date