Skip to main content

അപേക്ഷ ക്ഷണിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ)ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്)ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിഗ് (ഡി.സി.എഫ്.എ)പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്)അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിങ് (എ.ഡി.ബി.എം.ഇ)ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡി.എൽ.എസ്.എം)പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (പി.ജി.ഡി.ഇ.ഡി)സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേഷൻ (സി.സി.എൻ.എ) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

എസ്.സി/ എസ്.ടി മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷാഫോമും വിശദവിവരവും ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റായ www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ രജിസ്‌ട്രേഷൻ ഫീസ് സഹിതം ഡിസംബർ 30നു വൈകിട്ടു നാലിനു മുൻപ് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ജനറൽ വിഭാഗത്തിന് 150 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപയുമാണ് ഫീസ്.

പി.എൻ.എക്സ്. 6254/2022

date