Skip to main content

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ സംപ്രേഷണം ഇന്നു (ഡിസംബർ 23) മുതൽ

പൊതുവിദ്യാലയത്തിന്റെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം സീസൺ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 8 വരെ രണ്ട് എപ്പിസോഡുകളായാണ് സംപ്രേഷണം. അപേക്ഷിച്ച 453 സ്‌കൂളുകളിൽനിന്നും തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് റിയാലിറ്റിഷോയിൽ പങ്കെടുക്കുന്നത്.

പ്രാഥമിക റൗണ്ടിലെ അപേക്ഷയും സ്‌കൂൾ സന്ദർശന വിശദാംശങ്ങളും ഫ്ലോർ ഷൂട്ടിലെ പ്രകടനത്തിന് ജൂറിയുടെ വിലയിരുത്തലും പരിഗണിച്ചാണ് സ്‌കൂളുകൾക്ക് സ്‌കോറുകൾ ലഭിക്കുന്നത്. ആദ്യ റൗണ്ടിലെ 109 സ്‌കൂളുകളുടെയും സംപ്രേഷണം പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും അടുത്ത റൗണ്ടിലേക്കുള്ള സ്‌കൂളുകളെ പ്രഖ്യാപിക്കൽ. ഫെബ്രുവരി അവസാനം നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ വെച്ചായിരിക്കും സമ്മാന വിതരണം. ഒന്ന്രണ്ട്മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 20 ലക്ഷം15 ലക്ഷം10 ലക്ഷം രൂപ വീതവും അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും സമ്മാനങ്ങൾ നൽകും.

മികച്ച വിദ്യാലയങ്ങൾക്കു പുറമെ ഫ്ലോർ ഷോയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാർഥികൾക്കും ഈ വർഷം സമ്മാനങ്ങൾ നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് ആണ് ഷോ സംഘടിപ്പിക്കുന്നത്. ആവിഷ്‌കാരം സി-ഡിറ്റ് ആണ്. എല്ലാ ദിവസത്തെയും ഷോ അടുത്ത ദിവസം രാവിലെ 7 നും വൈകുന്നേരം 6 നും കൈറ്റ് വിക്ടേഴ്‌സിൽ പുനഃസംപ്രേഷണം ഉണ്ടായിരിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിന്റെ വെബ്മൊബൈൽ ആപ്യൂട്യൂബ്ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകൾ വഴിയും ഷോ കാണാനാകും. പരിപാടിയുടെ ഷെഡ്യൂൾ hv.kite.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തും.

പി.എൻ.എക്സ്. 6256/2022

date