Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്സുകൾ

 

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ ആഭിമുഖ്യത്തിൽ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് ‌ സയൻസ്  ജനുവരിയിൽ താഴെ പറയുന്ന കോഴ്സുകൾ ആരംഭിക്കുന്നു.  പിജിഡിസിഎ ( യോഗ്യത- ഡിഗ്രി ) ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്‍റ് ഓഫീസ് ഓട്ടോമേഷൻ  (യോഗ്യത- എസ്.എസ്.എല്‍.സി) ഡിസിഎ (യോഗ്യത-പ്ലസ്ടു) സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്  (യോഗ്യത- എസ്.എസ്.എല്‍.സി) )ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ്ടു ) ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്‌ ആന്‍റ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ്  (യോഗ്യത- ഡിഗ്രി/ത്രിവത്സര ഡിപ്ലോമ). പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ ( യോഗ്യത- എം.ടെക്, ബി.ടെക്, എം.എസ്.സി) അപേക്ഷ ഫോറം www .ihrd .ac.in    വെബ്‌സൈറ്റിൽ ലഭ്യമാണ്  . പൂരിപ്പിച്ച അപേക്ഷ ഫോറം രജിസ്‌ട്രേഷൻ ഫീസായ രൂപ 150 (ജനറൽ) ,രൂപ 100 (എസ്.സി/എസ്.ടി) ഡിഡി സഹിതം ഡിസംബര്‍ 30-ന് വൈകിട്ട്  നാലിന് ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 8547005029, 9495069307, 9447711279, 04923241766

date