Skip to main content

സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യും

 

ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ഉടമ സാനി ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യുന്നു. മരട് വില്ലേജില്‍ പൊളിച്ചു മാറ്റിയ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റിന്റെ നിര്‍മ്മാതാക്കളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് സര്‍ക്കാരിനും ഫ്‌ലാറ്റ് ഉടമകള്‍ക്കും നല്‍കേണ്ട നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് വസ്തുക്കള്‍ ലേലം ചെയ്യുന്നത്. 

കണയന്നൂര്‍ താലൂക്കിലെ കാക്കനാട് വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്ക് നമ്പറുകളിലുള്ള വസ്തുക്കളാണ് ജനുവരി 20 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ ടെന്‍ഡറുകള്‍ ജനുവരി 19 ന് വൈകിട്ട് അഞ്ചിനകം കണയന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (ആര്‍.ആര്‍ )ക്ക് സമര്‍പ്പിക്കണം.

date