Skip to main content

കിഴങ്ങ് വർഗങ്ങളുടെ മൂല്യ വർധിത ഉൽപന്നങ്ങളിൽ പ്രായോഗിക റസിഡൻഷ്യൽ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ്  പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് കിഴങ്ങ് വർഗങ്ങളുടെ മൂല്യ വർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിൽ വച്ച് 2023 ജനുവരി മൂന്ന് മുതൽ 11 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം എന്നിവ ജിഎസ്ടി ഉൾപ്പെടെ 1,770 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർ www.kied.info വെബ്സൈറ്റ് വഴി ഡിസംബർ 27ന് മുൻപ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0484- 2532890, 2550322, 7012376994.

date