Skip to main content

പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം

ആലപ്പുഴ: അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാവാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഏഴ് ദിവസമാണ് പരിശീലനം. ഫീസ് 1,770 രൂപ. 

തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ വെച്ച് 2023 ജനുവരി മൂന്ന് മുതല്‍ 11  വരെയാണ് പരിശീലനം  സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ.്ടി. ഉള്‍പ്പെടെയാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റിലൂടെ ഡിസംബര്‍ 27 ന് മുന്‍പ് അപേക്ഷിക്കുക. തിരെഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് അവസരം. ഫോണ്‍:  0484 2532890 / 2550322/ 7012376994.
 

date