Skip to main content

ലൈഫ് ഭവന പദ്ധതി: ഗുണഭോക്തൃ സംഗമം

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമം നടത്തി. ഗ്രാമപഞ്ചായത്തിലെ എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഗുണഭോക്താക്കള്‍. 35 മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആകും.

ഗുണഭോക്തൃ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പൊലില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീഹരി കോട്ടൂരേത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.നസിം, ബീന പ്രസാദ്, രാജീവ് പ്രേംകുമാര്‍, പാറയില്‍ രാധാകൃഷ്ണന്‍, സഹദേവന്‍, സെക്രട്ടറി എം. ഷാജഹാന്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്.രാജേഷ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ സുബിന്‍, രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date