Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരംപ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ സിസ്റ്റം അസിസ്റ്റന്റ്അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം നടപടികൾ സ്വീകരിക്കും.

സിസ്റ്റം അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവും അസിസ്റ്റന്റിന്റെ ഒരു ഒഴിവുമുണ്ട്. ബി.എസ് സി/ബി.എ/ബികോമും പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ ആപ്ലിക്കേഷൻ ആൻഡ് എക്‌സ്പീരിയൻസ് ഇൻ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് (preferably in web based application development). അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഗവൺമെന്റ് അപ്രൂവ്ഡ് പോളിടെക്‌നിക്‌സ് (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ്) വിത്ത് എക്‌സ്പീരിയൻസ് ഇൻ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് (preferably in web based application development) എന്നിവയാണ് യോഗ്യത.

താത്പര്യമുള്ളവർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രഫോർമയുംബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജനുവരി 16ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയംഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില) ശാന്തി നഗർതിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 6283/2022

date