Skip to main content

ഹൈടെക് മൊബൈല്‍ ഫിഷ് മാര്‍ട്ട് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: മത്സ്യതൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള 'അന്തിപ്പച്ച', ഹൈടെക് മൊബൈല്‍ ഫിഷ് മാര്‍ട്ട് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മത്സ്യം വൃത്തിയാക്കി ന്യായമായ വിലയ്ക്കാണ് ഇവിടെ നല്‍കുന്നത്. മത്സ്യഫെഡിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മൊബൈല്‍ മാര്‍ട്ടില്‍ ലഭ്യമാണ്. വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഏഴ് വരെ ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് വാഹനമുണ്ടാവുക. മുന്‍കൂട്ടി നല്‍കുന്ന ഓഡറുകള്‍ അനുസരിച്ച് മത്സ്യം വൃത്തിയാക്കി എത്തിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മത്സ്യഫെഡ് ജില്ല മാനേജര്‍ ബി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ബേസ് സ്റ്റേഷന്‍ മാനേജര്‍ എല്‍. സജീവ്, അസിസ്റ്റന്റ് മാനേജര്‍ അനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date