Skip to main content

നിയമസഭാ സമിതി സിറ്റിങ് ഇടുക്കിയിൽ

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബർ 28ന് രാവിലെ 10 ന് ഇടുക്കി ഇടമലക്കുടി ആദിവാസി കോളനി സന്ദർശിക്കും. തുടർന്ന് 29ന് രാവിലെ 11ന് ഇടുക്കി ദേവികുളം സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ളതും ഇടുക്കി ജില്ലയിൽ നിന്ന് ലഭിച്ചിട്ടുള്ളതുമായ പരാതികളിൽ ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും ഹർജികൾ/നിവേദനങ്ങൾ സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

ഹർജികളും നിവേദനങ്ങളും നൽകാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും 29 ലെ യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹർജികൾ/നിവേദനങ്ങൾ നേരിട്ട് സമർപ്പിക്കാം.

പി.എൻ.എക്സ്. 6287/2022

date