Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2021-22 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അധ്യയന വർഷത്തെ സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. കലാ-കായിക-ശാസ്ത്ര രംഗത്ത് സംസ്ഥാന തലത്തിലും സർവ്വകലാശാല തലത്തിലും ഒന്ന്രണ്ട്മൂന്ന് സ്ഥാനം നേടിയിട്ടുള്ള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കാണ് സ്‌കോളർഷിപ്പ്. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾവിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്ക്സർട്ടിഫിക്കറ്റ് (കലാ-കായിക-ശാസ്ത്രരംഗം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ 31ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം- 0471 2460667, എറണാകുളം- 0484 2368531, കോഴിക്കോട്- 0495 2768094.

പി.എൻ.എക്സ്. 6289/2022

date