Skip to main content

കാവിൽ അക്വാ ഷോ 2022:  ശനിയാഴ്ച്ച (24) ആരംഭിക്കും  മന്ത്രി വി. അബ്ദുറഹിമാൻ  ഉദ്ഘാടനം ചെയ്യും

 

ആലുവ കിഴക്കേ കടുങ്ങല്ലൂരിലെ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരളാ അക്വാ വെഞ്ചേഴ്സ് ഇന്റർനാഷ്ണൽ ലിമിറ്റഡ് (കാവിൽ) സംഘടിപ്പിക്കുന്ന അലങ്കാര മത്സ്യ പ്രദർശനം 'കാവിൽ അക്വാഷോ - 2022' ഡിസംബർ 24 മുതൽ 27 വരെ നടക്കും. മേളയുടെ ഉദ്ഘാടനം ശനിയാഴ്ച്ച (ഡിസംബർ 24 ) രാവിലെ 10 ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.

ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ് തുടങ്ങിയവർ മുഖ്യാതിഥികളാകും.  മുൻ ഫിഷറീസ് വകുപ്പ് മന്ത്രി എസ്.ശർമ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, മത്സ്യ ബന്ധന തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കാവിൽ മാനേജിംഗ് ഡയറക്ടർ എം.എസ് സാജു തുടങ്ങിയവർ   പങ്കെടുക്കും.

date