Skip to main content

റസിഡൻഷ്യൽ പരിശീലനം

കിഴങ്ങ് വർഗങ്ങളുടെ  മൂല്യ  വർദ്ധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.
വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ഭക്ഷ്യ ഉൽപാദനത്തിൽ  സ്വയംപര്യാപ്തത  കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവ സംരംഭകരെ  കൈപിടിച്ചുയർത്തി അവരുടെ വേറിട്ട ആശയങ്ങളെ സംരംഭമായി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച അഗ്രോ  ഇൻക്യൂബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകൻ /സംരംഭക ആവാൻ  ആഗ്രഹിക്കുന്നവർക്കാണ് പരിശീലനം . ചെറുകിട സംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന കിഴങ്ങ് വർഗ വിളകളുടെ  മൂല്യ വർദ്ധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം, കിഴങ്ങു വർഗ വിളകളിലെ നൂതന സാങ്കേതികവിദ്യകൾ, ഉൽപ്പന്നത്തിന്റെ ഗുണമേന്മ വിലയിരുത്തൽ, കിഴങ്ങുവിളകളിൽനിന്നുള്ള പാസ്ത നൂഡിൽസ് തുടങ്ങിയ ബേക്കറി ഉൽപന്നങ്ങളിൽ പരിശീലനം, സംരംഭകൻ  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക  സഹായങ്ങൾ, വിജയിച്ച സംരംഭകന്റെ  അനുഭവം  പങ്കിടൽ തുടങ്ങിയ സെഷനുകളാണ്  പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിൽ 2023  ജനുവരി മൂന്ന് മുതൽ 11  വരെയാണ് പരിശീലനം  സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 1,770 രൂപയാണ് ഏഴു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി ഡിസംബർ 27ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് -0484 2532890 / 2550322/ 7012376994.

date