Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു 

 

2022-23 സാമ്പത്തിക വര്‍ഷം അസംഘടിത മേഖലയിലെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന 2,000 രൂപയുടെ ആശ്വാസ ധനസഹായത്തിനുള്ള അപേക്ഷകള്‍ ജനുവരി രണ്ടു വരെ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നല്‍കാമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ.നവാസ് അറിയിച്ചു.

    ജാലിക്കിടെ ഭാഗികമായോ പൂര്‍ണ്ണമായോ അംഗവൈകല്യം സംഭവിച്ചവര്‍ക്കും പക്ഷാഘാതം, ക്യാന്‍സര്‍, ട്യൂമര്‍, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ രോഗങ്ങളുള്ള തൊഴിലാളികള്‍ക്കും അപേക്ഷിക്കാം.  ഗവണ്‍മെന്റ് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപകടം സംഭവിച്ചതാണെങ്കില്‍ തൊഴിലെടുക്കുന്ന സമയത്താണ് അപകടം സംഭവിച്ചത് എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റിന്റേയോ, വാര്‍ഡ് മെമ്പറുടേയോ സാക്ഷ്യപത്രവും ഹാജരാക്കണം.  കൂടാതെ ക്ഷേമനിധികളില്‍ അംഗമല്ലായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം.  ധനസഹായത്തിനുള്ള അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെടണം.

date