Skip to main content

ക്ഷീര മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി  വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്  ജില്ലാതലത്തില്‍ അംഗീകാരം 

 

    ക്ഷീര മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു് പോകുകയാണ് വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 28,12,500 രൂപയാണ് ക്ഷീര മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വിനിയോഗിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര മേഖലയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച  ഗ്രാമ പഞ്ചായത്താണ് വേങ്ങൂര്‍. ഈ നേട്ടത്തിന് ജില്ലാ ക്ഷീര സംഗമത്തില്‍ പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. 

    പാലിന് സബ്സിഡി നല്‍കുന്നതിനും കന്നുകുട്ടി പരിപാലനത്തിനും 12 ലക്ഷം രൂപ വീതവും കറവപ്പശുക്കളെ വാങ്ങാന്‍ 4,12,500 രൂപയുമാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഈ സാമ്പത്തിക വര്‍ഷവും ക്ഷീര മേഖലയ്ക്കു പ്രത്യേക ഊന്നലാണ് പഞ്ചായത്ത് ഭരണസമിതി നല്‍കുന്നത്. കൂടുതല്‍ തുകയും വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം പാലിന് സബ്സിഡി, കന്നുകുട്ടി പരിപാലനം എന്നിവയ്ക്കായി 14 ലക്ഷം രൂപ വീതമാണ് നീക്കിവച്ചിരിക്കുന്നത്. 

    ഇക്കുറി കറവപ്പശുക്കളെ വാങ്ങാന്‍ സഹായം നല്‍കുന്നതിന് പകരം പെണ്ണാടുകളെ വാങ്ങുന്നതിനാണ് പ്രത്യേക പദ്ധതി വച്ചിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ജില്ലാതലത്തില്‍ അംഗീകാരം ലഭിച്ചത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നും ക്ഷീരമേഖലയ്ക്ക് പരമാവധി സഹായമുറപ്പാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷ് പറഞ്ഞു.

date