Skip to main content
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ  ആരംഭിച്ച തൊഴിൽ സഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

'ജോലി നേടാം നാടിനൊപ്പം': തൊഴില്‍സഭയ്ക്ക് ചോറ്റാനിക്കരയില്‍ തുടക്കമായി

 

    ജോലി നേടാം നാടിനൊപ്പം എന്ന ആശയവുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴില്‍ 3, 4, 5, 11  വാര്‍ഡുകളിലെ തൊഴില്‍ സഭയാണ് സംഘടിപ്പിച്ചത്.  

    പഞ്ചായത്തിലെ എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി ഡി.ഡബ്ല്യു.എം.എസ്.ഇല്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ 18 വയസു മുതല്‍ 59 വയസുവരെയുള്ള തൊഴില്‍ അന്വേഷകര്‍ക്കായിട്ടാണ് തൊഴില്‍സഭ നടത്തിയത്. ഇവരെ വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ക്ലബ്ബുകള്‍ രൂപീകരിക്കുകയും ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍  (കില) റിസോഴ്‌സ് പേഴ്‌സന്മാരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

    പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുള്ള പ്രാദേശിക സാമ്പത്തിക വികസനത്തിന്  അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍സഭ ചേരുന്നത്. തൊഴില്‍ അന്വേഷിച്ചവര്‍ക്ക് സംരംഭക,  പരിശീലന സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് തൊഴില്‍ സഭയില്‍. 

    പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തൊഴില്‍സഭയില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  കെ.കെ.സിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പുഷ്പ പ്രദീപ്, മെമ്പര്‍മാരായ ഷില്‍ജി രവി, പി.വി. പൗലോസ്, പ്രകാശന്‍ ശ്രീധരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഭാസി, ദിവ്യ ബാബു, ലൈജു ജനകന്‍, ലേഖ പ്രകാശന്‍, കില ബ്ലോക്ക് ഇന്‍ ചാര്‍ജ് ജനാര്‍ദ്ദനന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കവിത മധു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date