Skip to main content

നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍:      എഎസ്ഇപി-എന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു 

 

    നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീച്ചിന്റെ എഎസ്ഇപി - എന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 
   സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ്(സിഎംഡി), ഒഡെപെക്,  എന്നിവ സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. നഴ്‌സിങ്ങില്‍ ബി.എസ്.സി/ ജി.എന്‍. എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഓരോ ബാച്ചിലും 30 സീറ്റില്‍ 90 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന തോതില്‍ 21 ആഴ്ചയാണ് കോഴ്‌സ് കാലാവധി. 
  ഐഇഎല്‍ടിഎസ്/ ഒഇടി പരിശീലനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, പേഴ്‌സണാലിറ്റി ആന്റ് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ബേസിക് ഐ. ടി. സ്‌കില്‍സ്, എമര്‍ജന്‍സി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ് സ്‌കില്‍സ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്റ് പേഷ്യന്റ് സേഫ്റ്റി, ക്ലിനിക്കല്‍ ട്രെയിനിംഗ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. എസ്. സി.എസ്. ടി, ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നും റീഫന്‍ഡബിള്‍ കോഷന്‍ ഡെപ്പോസിറ്റ് മാത്രം ഈടാക്കും. മറ്റു വിഭാഗക്കാര്‍ക്ക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഉപാധികള്‍ക്ക് വിധേയമായി ഫീസ് തിരികെ നല്‍കും. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്ക് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഐ.സി.യൂകളില്‍ ഒബ്‌സര്‍വേര്‍ഷിപ് സൗകര്യം ഒരുക്കും.
  കോഴ്‌സ് ഫീസിനും മറ്റു വിശദവിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswdc.org, www.reach.org.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496015051, 9496015002.

date