Skip to main content
യുവജനക്ഷേമ ബോർഡ് അവളിടം ക്ലബ്ബിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ആരംഭിച്ച  ക്രിസ്മസ് കേക്ക് സ്റ്റാളിന്റെ  ആദ്യ വില്പന അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.  ഷാജഹാൻ നിർവഹിക്കുന്നു.

ക്രിസ്മസ് കേക്ക് സ്റ്റാളുമായ് അവളിടം ക്ലബ്ബ്

 

 യുവജനക്ഷേമ ബോർഡ് അവളിടം ക്ലബ്ബിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ക്രിസ്മസ് കേക്ക് സ്റ്റാൾ ആരംഭിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.  ഷാജഹാൻ ആദ്യ വില്പന നിർവഹിച്ചു.  അവളിടം ക്ലബ്ബിന്റെ നേതൃത്വത്തിൽ കേക്ക് നിർമ്മാണത്തിൽ പരിശീലനം ലഭിച്ച യുവതികൾക്ക് വിപണിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജന ക്ഷേമ ബോർഡ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ യൂത്ത് കോർഡിനേറ്റർ എം. ആർ രഞ്ജിത്ത്, അവളിടം ജില്ലാ കോ-ഓർഡിനേറ്റർ മീന സുകുമാരൻ, ഐദാബി അൻവർ, രേവതി അലക്സ്,  ബുഷ്റ ഷമീർ, പ്രീത തുടങ്ങിയവർ പങ്കെടുത്തു.

date