Skip to main content
അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ച് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് -പുതുവത്സരാഘോഷം.

അതിഥി തൊഴിലാളികൾക്കൊപ്പം ക്രിസ്മസ് -പുതുവത്സരം ആഘോഷിച്ച് തൊഴിൽ വകുപ്പ്

 

 ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളിൽ അതിഥി തൊഴിലാളികളെയും ചേർത്ത് പിടിച്ച് തൊഴിൽ വകുപ്പ്. കാക്കനാട് ഇൻഫോ പാർക്കിന്റെ സമീപം പണി നടക്കുന്ന പ്രസ്റ്റീജിന്റെ സൈറ്റിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നടന്നത്.

ജില്ലാ ലേബർ ഓഫീസർ പി. ജി വിനോദ് കുമാറും, ബീഹാർ സ്വദേശി അമിതും ചേർന്ന് കേക്ക് മുറിച്ചു. എഴുപതിലധികം അതിഥി തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ബംഗാൾ, ബീഹാർ സ്വദേശികളാണ് ഭൂരിഭാഗവും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരായ ജി. കൃഷ്ണപ്രസാദ്, പി. രാഹുൽ, പി എ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

date