Skip to main content

അറിയിപ്പുകള്‍ _2

ഉദയം പദ്ധതിയില്‍ ഒഴിവുകള്‍ 

 

സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരില്‍ നിന്നും സോഷ്യല്‍ വര്‍ക്കര്‍ ഒഴിവുകളിലേക്കും, നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരില്‍ നിന്നും നഴ്‌സിംഗ് ഓഫീസറുടെ ഒഴിവിലേക്കും, പത്താം ക്ലാസ് പാസ് ആയവരില്‍ നിന്നും കെയര്‍ ടേക്കര്‍ ഒഴിവിലേക്കും ഉദയം പദ്ധതിയില്‍ നിയമനം നടത്തുന്നു. ബയോഡേറ്റയും അപേക്ഷയും ഡിസംബര്‍ 26നു മുന്‍പ് ചേവായൂര്‍ ത്വക്രോഗാശുപത്രിയിലെ ഉദയം പദ്ധതിയുടെ ഓഫിസില്‍ ലഭിക്കണം. ഫോണ്‍ 9207391138. ഇ മെയില്‍ udayamprojectkozhikode@gmail.com

 

 

 

അറിയിപ്പ്

 

കോഴിക്കോട് ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ സേവനം ചെയ്യാന്‍ താല്പര്യമുളള നിശ്ചിത യോഗ്യതകളുളള നേഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും 1 വര്‍ഷം കാലയളവിലേക്ക് സൗജന്യ സേവനത്തില്‍ നിയമിക്കുന്നു. ഇവര്‍ക്ക് ഭാവിയില്‍ വിദേശ ജോലിക്കും മറ്റും സഹായകമാവും വിധം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കുക മാത്രം ചെയ്യും. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികളില്‍ ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് ഗവ:മെഡിക്കല്‍ കോളേജ് എച്ച് ഡി എസ് ഓഫീസില്‍ നടക്കുന്ന നേരിട്ടുളള അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2355900.

 

 

 

 

 

 

date