Skip to main content

കേളികൊട്ട് @61' സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും കലോത്സവ വരവ് അറിയിച്ചുകൊണ്ട് സംഘടിപ്പിച്ച 'കേളികൊട്ട് @61' കെ എം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കച്ചേരിക്കുന്ന് ഗവ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കലോത്സവ ചരിത്ര വീഡിയോയുടെ ഉദ്ഘാടനവും കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എംഎല്‍എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

 

വാര്‍ഡ് കൗണ്‍സിലര്‍ ഓമന മധു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഈസ അഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദലി, ഒഡീസിയ ചെയര്‍മാന്‍ അഖിലേഷ്, പി ടി എ പ്രസിഡന്റ് കെ സുധേഷ്, എസ് എം സി ചെയര്‍മാന്‍ എന്‍ പ്രസാദ്, എംപിടിഎ പ്രസിഡന്റ് ഫലീല റഫീഖ് എന്നിവര്‍ ആശംസ അറിയിച്ചു. ടി കെ എ ഹിബത്തുള്ള മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ കെ സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

 

 

 

 

 

date