Skip to main content

വാട്ടർ ഫെസ്റ്റ് : ക്രിസ്തുമസ് ആഘോഷിച്ച് ഭിന്നശേഷി വിദ്യാർത്ഥികൾ

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് മുന്നോടിയായി ഭിന്നശേഷി വിദ്യാർഥികൾക്കായി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ബേപ്പൂർ മറീന ബീച്ചിൽ നടന്ന പരിപാടി ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ആഘോഷത്തിൽ പങ്കുചേർന്നത്. കേക്കു മുറിച്ചും കരോൾ ഗാനങ്ങൾ പാടിയും അവർ ക്രിസ്തുമസ് ആഘോഷിച്ചു. ബീച്ചിൽ ഒരുക്കിയ വെള്ള ക്യാൻവാസിൽ കുട്ടികൾ നിറങ്ങൾ പകർന്നത് കൗതുകക്കാഴ്ചയായി. പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് സാൻഡ് ആർട്ടിൽ പരിശീലനവും നൽകി. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

date