Skip to main content

ക്രിസ്മസ് - ന്യൂ ഇയര്‍ ഫെയര്‍ കേക്ക് വിപണന മേള

കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ ജില്ലാതല ക്രിസ്മസ് ന്യൂ ഇയര്‍  കേക്ക് വിപണനമേള ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ തയാറാക്കിയ വിവിധ തരം കേക്കുകള്‍, ചോക്ലേറ്റുകള്‍, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാര്‍ ചെയ്ത പലഹാരങ്ങള്‍, ചമ്മന്തിപ്പൊടി, ധാന്യപ്പൊടികള്‍,  വിവിധ തരം അച്ചാറുകള്‍, കറി പൗഡര്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ഉപ്പേരി, സോപ്പുല്‍പ്പന്നങ്ങള്‍, ലോഷനുകള്‍ ജൈവ പച്ചക്കറികള്‍  എന്നിവ മിതമായ വിലയില്‍ വിപണനമേളയില്‍ ലഭിക്കും. മേള നാളെ
(24) സമാപിക്കും.

date