Skip to main content

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ(ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരി മാസത്തില്‍ ആരംഭിക്കുന്ന, വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍, യോഗ്യത എന്ന ക്രമത്തില്‍:
പി.ജി.ഡി.സി.എ (രണ്ട് സെമസ്റ്റര്‍)- ഡിഗ്രി. ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)(2സെമസ്റ്റര്‍)- എസ്എസ്എല്‍സി. ഡിസിഎ(1 സെമസ്റ്റര്‍)- പ്ലസ് ടു.

 

സര്‍ട്ടിഫിക്കറ്റ്  കോഴ്സ്  ഇന്‍  ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിസിഎല്‍ഐഎസ്)  (ഒരു സെമസ്റ്റര്‍)-എസ്എസ്എല്‍സി. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡിസിഎഫ്എ) (1 സെമസ്റ്റര്‍)- പ്ലസ് ടു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍  സൈബര്‍ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പിജിഡിസിഎഫ്) (ഒരു സെമസ്റ്റര്‍) -എംടെക്/ബിടെക്/എംസിഎ/ ബിഎസ്‌സി/ എംഎസ്‌സി/ ബിസിഎ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എഡിബിഎംഇ) (ഒരുസെമസ്റ്റര്‍)- ഇലക്ട്രോണിക്സ് / അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ.  

 

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡിഎല്‍എസ്എം) (ഒരുസെമസ്റ്റര്‍) -ഡിഗ്രി / ത്രിവത്സര ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പിജിഡിഇഡി) (ഒരുസെമസ്റ്റര്‍)- എംടെക്/ബിടെക്/എംഎസ്‌സി. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സിസിഎന്‍എ)  (ഒരു സെമസ്റ്റര്‍) സിഒആന്റ് പിഎ/ കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍/ വിഷയത്തില്‍ ബി.ടെക് / ത്രിവത്സര ഡിപ്ലോമ പാസായവര്‍ / (കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം ).

 

ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്‌സി/ എസ്റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐഎച്ച്ആര്‍ഡി വെബ്സൈറ്റായ www.ihrd.ac.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ(എസ്‌സി/ എസ്റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡിഡി സഹിതം ഡിസംബര്‍ 30നു വൈകുന്നേരം നാലിനു മുന്‍പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

date