Skip to main content

സഹകരണ ബോധവത്കരണ സെമിനാർ

മാനേജ്‌മെൻറ്, ഭരണനിർവഹണം എന്നിവയിൽ പറശ്ശിനിക്കടവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങൾക്കായി സെമിനാർ പരമ്പര നടത്തുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ താലൂക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ വായ്പാ സംഘങ്ങളിലെയും വായ്പേതര സംഘങ്ങളിലെയും ഭരണസമിതി അംഗങ്ങൾക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാർ, താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ എന്നിവരുമായി ബന്ധപ്പെടാം. ഇൻസ്റ്റിറ്റ്യൂട്ടുമായും ബന്ധപ്പെടാം. ഫോൺ: 0497 2784002, 2784044.
 

date